യശോദയിൽ സാമന്ത
'യശോദ കണ്ണുതുറന്നു നോക്കുന്നു... അവൾക്ക് ചുറ്റുമുള്ള ലോകം മാറിയിരിക്കുന്നു. ജനാല വാതിലിനപ്പുറം കണ്ട പ്രാവിൽ അവൾ താൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ദർശിക്കുന്നു, അതിനെ പിടിക്കാൻ ശ്രമിക്കുന്നു.....' 'യശോദയുടെ' ദൃശ്യങ്ങൾ പ്രേക്ഷകരിലേക്ക് ആദ്യമായി എത്തുമ്പോൾ കാണുന്ന കാഴ്ചയെ വർണിക്കുകയാണ് നിർമ്മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദ്.
ശ്രീദേവി മൂവീസിന്റെ നിർമാണത്തിൽ സാമന്ത നായികയാകുന്ന ചിത്രമാണ് 'യശോദ'. ഹരി-ഹരീഷ് എന്നിവർ ചേർന്നാണ് യശോദ സംവിധാനം ചെയ്യുന്നത്. സാമന്തയ്ക്കൊപ്പം വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
"ഫാമിലി മാൻ 2 എന്ന വെബ് സീരീസിലൂടെ സാമന്തയെ പാൻ-ഇന്ത്യൻ പ്രേക്ഷകർ നെഞ്ചിലേറ്റി. ആ ബോധ്യത്തിലാണ് ഈ പ്രോജക്റ്റ് ഒരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്യുന്നത്. അർപ്പണബോധത്തോടെയുള്ള സാമന്തയുടെ പ്രകടനം അഭിനന്ദനീയമാണ്. വളരെ അഭിമാനം തോന്നി. 80% ഷൂട്ടിംഗ് അവസാനിച്ചു. ഇനി ഹൈദരാബാദിൽ ജൂൺ ആദ്യ ആഴ്ച വരെ ചിത്രീകരണം ഉണ്ടാകും. സ്പെഷ്യൽ ഇഫക്റ്റുകളും സിനിമയിലുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം ഓഗസ്റ്റ് 12-ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി". നിർമ്മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.
സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, ഫൈറ്റ്സ്: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി, ബാനർ: ശ്രീദേവി മൂവീസ്, പിആർഒ : ആതിര ദിൽജിത്
Content Highlights: Yashoda, Samantha New Movie, Unni Mukundan, Varalaxmi Sarathkumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..