ചെന്നൈ: തമിഴ്‌സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു.

യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്.

യാഷികയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Content Highlights: Yashika Anand critical after car accident near Mahabalipuram, friend died