യാമി ഗൗതം, ഫിലിം കമ്പാനിയന്റെ എഡിറ്റർ അനുപമ ചോപ്ര
താന്‍ നായികയായ ഏറ്റവും പുതിയ ചിത്രം ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന്‍ ചെയ്ത നിരൂപണത്തില്‍ പ്രതിഷേധമറിയിച്ച് നടി യാമി ഗൗതം. ഇനി മുതല്‍ തന്റെ അഭിനയം നിരൂപണം ചെയ്യുന്നത് ഫിലിം കംപാനിയന്‍ അവസാനിപ്പിക്കണമെന്നും ക്രിയാത്മക വിമര്‍ശനമല്ല ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും യാമി കുറിച്ചു. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും ചലച്ചിത്രനിരൂപകയുമായ അനുപമ ചോപ്രയാണ് ഫിലിം കംപാനിയന്റെ സ്ഥാപകയും എഡിറ്ററും.
അഭിഷേക് ബച്ചനും യാമിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദാസ്വി ഏപ്രില്‍ ഏഴിനാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ യാമിയുടെ പ്രകടനത്തെക്കുറിച്ച് ഫിലിം കംപാനിയന്‍ നടത്തിയ പരാമര്‍ശമാണ് നടിയെ ചൊടിപ്പിച്ചിരിക്കുന്നത്. യാമി ഗൗതം ഇനി മുതല്‍ ഹിന്ദി സിനിമയിലെ കൊല്ലപ്പെടുന്ന നായികയല്ല. പക്ഷെ ചിരി ആവര്‍ത്തിക്കുന്നു- എന്നതായിരുന്നു പരാമര്‍ശം.
ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് ഒരു കാര്യം പറയാനാഗ്രഹിക്കുന്നു, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഞാന്‍ ഉള്‍ക്കൊള്ളാറുണ്ട്. എന്നാല്‍ ചില പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ നിരന്തരമായി എന്നെ താഴെയിടാന്‍ ശ്രമിക്കുമ്പോള്‍, സംസാരിക്കേണ്ടത് ആവശ്യമാണെന്നെനിക്ക് തോന്നുന്നു.
എന്നെപ്പോലെ സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന അഭിനേതാക്കള്‍ക്ക് സ്വയം തെളിയിക്കാന്‍ ഒരുപാട് നാളത്തെ കഠിനപ്രയത്‌നം വേണ്ടി വരും. പ്രശസ്തമായ പോര്‍ട്ടലുകള്‍ ഇങ്ങനെ പറയുന്നത് ഹൃദയഭേദകമാണ്. ഞങ്ങളില്‍ പലരും ഒരിക്കല്‍ ഫിലിം കംപാനിയന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ വളരെക്കാലങ്ങളായി ഞാനത് ശ്രദ്ധിക്കാറില്ല. ഇനി മുതല്‍ എന്റെ പ്രകടനം നിരൂപണം ചെയ്യരുതെന്ന് ഫിലിം കംപാനിയനോട് അപേക്ഷിക്കുന്നു. അത് എന്റെ വേദന കുറയ്ക്കും- യാമി കുറിച്ചു.
Content Highlights: Yami Gautam, Film Companion, Dasvi movie Review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..