യാമി ഗൗതം, ആലിയ ഭട്ട് | photo: afp
അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്ന അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം യാമി ഗൗതം. താരങ്ങളുടെ സ്വകാര്യതയിലേയ്ക്ക് ആളുകള്‍ കടന്നു കയറുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് യാമി തന്റെ അനുഭവം വെളിപ്പെടുത്തിയത്.
ജന്മനാടായ ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കി. ഒരിക്കല്‍ ഏകദേശം 19-20 വയസ് തോന്നിപ്പിക്കുന്ന ഒരു ആണ്‍കുട്ടി ഫോട്ടോ എടുക്കാനായി എത്തി. സമ്മതം നല്‍കിയതോടെ ഫോട്ടോയ്ക്ക് പകരം കുട്ടി വീഡിയോ പകര്‍ത്തിയെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്നും യാമി പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകള്‍ ആ വീഡിയോ കണ്ടുവെന്നും നടി വെളിപ്പെടുത്തി. ഇന്നത്തെക്കാലത്ത് ആര്‍ക്ക് വേണമെങ്കിലും ആരുടെയും വീഡിയോ അനുവാദമില്ലാതെ എടുക്കാമെന്നുള്ള സ്ഥിതിയാണെന്നും യാമി ചൂണ്ടിക്കാട്ടി.
ഈയടുത്ത് ആലിയ ഭട്ട് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. സമീപത്തെ വീടിന്റെ ടെറസില്‍ നിന്ന് രണ്ട് പേര്‍ തന്റെ ചിത്രമെടുത്തെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആലിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിരുന്നു. മുംബൈ പോലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ സ്റ്റോറി. പിന്നാലെ നിരവധി സെലിബ്രിറ്റികളും ആരാധകരും ആലിയക്ക് പിന്തുണയുമായെത്തിയിരുന്നു.
Content Highlights: Yami Gautam recalls a boy recording her video in hometown without consent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..