ബോളിവുഡ് നടി യാമി ഗൗതമും ബോളിവുഡ് സംവിധായകൻ ആദിത്യ ധറും വിവാഹിതരായി. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

'അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങൾ വിവാഹിതരായി. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. സ്നേഹത്തിൻറെയും സൗഹൃദത്തിൻറെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും പ്രാർഥനകളും ആശംസകളും ആഗ്രഹിക്കുന്നു'.. വിവാഹ ചിത്രങ്ങൾ പങ്കുവച്ച് യാമി ഗൗതവും ആദിത്യ ധറും സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിൽ റോ ഏജന്റ് ആയി യാമിയും പ്രധാന വേഷത്തിലെത്തിയിരുന്നു. വിക്കി കൗശൽ നായകനായെത്തുന്ന ഇമ്മോർട്ടൽ അശ്വാഥ്മ എന്ന ചിത്രമാണ് ആദിത്യ ഇപ്പോൾ സംവിധാനം ചെയ്യുന്നത്.

2009ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഉല്ലാസ ഉത്സാഹ'യിലൂടെ അഭിനയരംഗത്തേക്കെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനനായെത്തിയ ഹീറോ എന്ന മലയാളം ചിത്രത്തിൽ നായികയായത് യാമിയായിരുന്നു. ഭൂത് പോലീസ് ആണ് യാമിയുടെ പുതിയ ചിത്രം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Yami Gautam (@yamigautam)

content highlights : Yami Gautam Marries Uri Director Aditya Dhar