ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
തീയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ ജാന്‍ -എ -മന്‍ എന്ന സിനിമക്ക് ശേഷം ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ഒരുക്കുന്ന പുതിയ ചിത്രത്തിന്റ ടൈറ്റില്‍ ലൂക്ക് ടോവിനോ തോമസ് പുറത്തിറക്കി.
' ജയ ജയ ജയ ജയ ഹേ ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം 'മുദ്ദുഗൗ' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തിനു പരിചിതനായ വിപിന്‍ ദാസാണ്. ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയും അണിയറക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.
സംവിധായകനും നടനുമായ ബേസില്‍ ജോസഫാണ് നായക വേഷത്തില്‍ എത്തുന്നത്. ജാന്‍ - എ - മന്നിലും ഒരു മുഖ്യ വേഷത്തില്‍ ബേസില്‍ അഭിനയിച്ചിരുന്നു. നായികയാകുന്നത് ദര്‍ശന രാജേന്ദ്രനാണ്. നിലവില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം വിജയം നേടുന്ന ഹൃദയം എന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയത് ദര്‍ശനയാണ്. ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിശദ വിവരങ്ങള്‍ വരും നാളുകളില്‍ പുറത്ത് വരുമെന്ന് അറിയുന്നു. വാര്‍ത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: ya Jaya Jaya JAYA HEY, Cheers Entertainments, Basil Joseph, Darshana Rajendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..