മലയാള സിനിമയില്‍ വീണ്ടും 'മദനോത്സവം'; നായകന്‍ സുരാജ് വെഞ്ഞാറമൂട്‌


മദനോത്സവത്തിന്റെ പോസ്റ്റർ

ലയാള സിനിമയിലേക്ക് മറ്റൊരു മദനോത്സവം കൂടെ. സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം രസകരമായ ഒരു ഗാനത്തിന്റെ ടീസറിലൂടെയാണ് വരവറിയിച്ചിരിക്കുന്നത്. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ വലിയ വിജയത്തിനു ശേഷം രതീഷ് തിരക്കഥയൊരുക്കുന്നു എന്നതാണ് മദനോത്സവത്തിന്റെ മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, ഭാമ അരുണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കാസര്‍കോട്, കൂര്‍ഗ്, മടികേരി എന്നീ സ്ഥലങ്ങളിലാണ്.

മദനോത്സവത്തിന്റെ സോങ് ടീസറിന് ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന്‌ ലഭിക്കുന്നത്. നിരവധി താരങ്ങളും ഗാനത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വൈശാഖ് സുഗുണന്റെ വരികള്‍ക്ക് ക്രിസ്റ്റോ സേവിയര്‍ ഈണം പകര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹ്നാദ് ജലാലും എഡിറ്റിങ്ങ് വിവേക് ഹര്‍ഷനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ജെയ്.കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം: മെല്‍വി.ജെ, മേക്കപ്പ്: ആര്‍.ജി.വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം.യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Content Highlights: Written by Ratheesh Balakrishnan Pothuval:Sudheesh Gopinath's madanolsavam teaser song released.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented