ലോകം പുകയിലവിരുദ്ധ ദിനമായി ആചരിക്കുന്ന മേയ് 31-ന് ‘ബ്രേക്ക് ചെയിൻ സ്മോക്കിങ്’ കാമ്പയിനൊരുക്കി ക്ലബ്ബ് എഫ്.എം. കൊശമറ്റം ഫിനാൻസുമായി ചേർന്നാണ് ക്ലബ്ബ് എഫ്.എം. ‘ബ്രേക്ക്‌ ചെയിൻ സ്മോക്കിങ്‌-വിട്ടുകളയണം പുകവലി’ ഒരുക്കുന്നത്. കിൻഡർ ഹോസ്പിറ്റലിന്റെ പൾമണോളജി വിഭാഗവുമായി സഹകരിച്ച് പൊതുജനങ്ങൾക്കായി ഒരുക്കുന്ന തത്സമയ ബോധവത്‌കരണ പരിപാടിയാണിത്‌.

പുകയില ഉപയോഗത്തിനെതിരായുള്ള പോസ്റ്ററുകൾ, ഡ്രോയിങ്ങുകൾ, പെയിന്റിങ്ങുകൾ, മുദ്രാവാക്യങ്ങൾ എന്നിവ തയ്യാറാക്കി അയക്കാനും അവസരമുണ്ട്.

2020 മേയ് 29-നുമുമ്പ് 7510 551048 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുന്ന സൃഷ്ടികളിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നേടാം.