മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ വി.പി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പിതൃദിനത്തില്‍ പുറത്തിറക്കി. 

പ്രജേഷ് തന്നെയാണ് ചിത്രത്തിന് കഥയൊരുക്കുന്നതും. കണ്ണുരുള്ള സാധാരണക്കാരനായ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് വെള്ളം പറയുന്നത്. 'മെനഞ്ഞെടുക്കുന്ന കഥകളേക്കാള്‍ ശക്തമാണ് നമുക്ക് ചുറ്റുമുള്ള ജീവിതങ്ങള്‍. പലതും സിനിമകളെ വെല്ലുന്ന ജീവിത കഥകളുമാണ്. അതിനാലാണ് അത്തരം കഥകള്‍ സിനിമയാക്കാന്‍ ഞാന്‍ തിരഞ്ഞെടുക്കുന്നതെന്ന് പ്രജേഷ് നേരത്തെ പറഞ്ഞിട്ടുണ്ട്. നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്പി എഫക്ടിന്റെ സഹസംവിധായകനാണ് പ്രജേഷ്. 

ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മനമ്പറക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. റോബി വര്‍ഗീസ് ആണ് ഛായാഗ്രഹണം. ബി.കെ. ഹരിനാരായണന്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം നല്‍കുന്നു.

vellam movie

Content Highlights : world father's day jayasurya vellam movie poster