-
ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ച് കപ്പേള ടീം. ഉച്ചക്ക് 12.45-ന് ഇടപ്പള്ളി വനിത-വിനീത തീയേറ്ററിലാണ് സ്ത്രീപ്രേക്ഷകര്ക്കായുള്ള 'കപ്പേള' സ്പെഷ്യല്‍ ഷോ അരങ്ങേറിയത്. തികച്ചും സൗജന്യമായിരുന്നു ഷോ.
ഹെലനു ശേഷം അന്ന ബെന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് കപ്പേള. ദേശീയ പുരസ്കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്.
ചിത്രത്തില്‍ അന്നയുടെ നായകന് റോഷന് മാത്യുവാണ്. ശ്രീനാഥ് ഭാസി ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത്. നില്‍ജ, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിന് ശ്യാം.
ലൂക്ക, വരത്തന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി ആണ് കലാസംവിധാനം. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights : women's day special showfor women by kappela movie team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..