സിദ്ധാർഥ്| Photo: https:||twitter.com|Actor_Siddharth
കര്‍ഷക സമരത്തില്‍ തുടക്കം മുതല്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന നിലപാടെടുത്ത നടനാണ് സിദ്ധാര്‍ഥ്. അതുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് വിവാദത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയടക്കമുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിലും സിദ്ധാര്‍ഥ് പ്രതികരിച്ചിരുന്നു. ഡല്‍ഹി പോലീസിനെയോര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും ദിഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി. നടനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടനവധിയാളുകള്‍ രംഗത്ത് വരികയും ചെയ്തു. അക്കൂട്ടത്തില്‍ തന്നെ രൂക്ഷമായി പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍.
ബി.ജെ.പി. ദേശീയ മാനിവെസ്റ്റോ സബ് കമ്മിറ്റിയിലെ അംഗമായ കരുണ ഗോപാലാണ് സിദ്ധാര്‍ഥിനെ പരിഹസിച്ചത്. 'ആരാണിയാള്‍, സ്‌കൂളില്‍ വച്ച് പഠിപ്പ് നിര്‍ത്തിയ ആളായിരിക്കും? ഇയാള്‍ വാസ്തവവിരുദ്ധവും പ്രകോപനകരവുമായ കാര്യങ്ങളാണ് എഴുതാറുള്ളത്'- അവര്‍ കുറിച്ചു.
തൊട്ടുപിന്നാലെ സിദ്ധാര്‍ഥ് മറുപടിയുമായി രംഗത്തെത്തി.
ഈ സ്ത്രീ 2009-ല്‍ ഐ.എസ്.ബിയിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ ജയപ്രകാശ് നാരായണനൊപ്പം പങ്കെടുക്കാന്‍ എന്നോട് മാസങ്ങളോളം തുടരെ തുടരെ ആവശ്യപ്പെട്ടു. ഞാന്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. ആ സമയത്ത് എനിക്ക് ബിരുദാനന്തര ബിരുദമുണ്ടായിരുന്നു. എന്തുതന്നെയായാലും അവര്‍ സത്യസന്ധതയും ഓര്‍മശക്തിയും മാസ്റ്റര്‍ക്ക് പണയം വച്ചു- സിദ്ധാര്‍ഥ് കുറിച്ചു. 2013-ല്‍ മകന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യണമെന്ന് അപേക്ഷിച്ച് കരുണ അയച്ച ഒരു മെയിലിന്റെ ചിത്രവും സിദ്ധാര്‍ഥ് ഇതോടൊപ്പം പങ്കുവച്ചു. നിങ്ങളാണ് ഇത് തുടങ്ങിയത് ഇത് അവസാനിപ്പിക്കുന്നു. സവര്‍ക്കര്‍ ഓ സവര്‍ക്കര്‍." സിദ്ധാര്‍ഥ് കുറിച്ചു.
Content Highlights: woman calls actor Siddharth, school drop out for supporting Disha Ravi, he hits back
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..