അർജുൻ അശോകൻ, സംയുക്ത മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'വൂൾഫി'ൻറെ ട്രെയ്‍ലർ പുറത്തിറങ്ങി. നവാഗതനായ ഷാജി അസീസാണ് ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജി ആർ ഇന്ദുഗോപൻറെ 'ചെന്നായ' എന്ന ചെറുകഥയെ ആസ്‍പദമാക്കിയൊരുക്കുന്ന ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഇന്ദുഗോപൻ തന്നെയാണ്.

ഷൈൻ ടോം ചാക്കോയും ജാഫർ ഇടുക്കിയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് നിർമ്മാണം. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള.

ഓടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Content Highlights : Wolf Movie Trailer Samyuktha Menon Arjun Ahokan Shine Tom Chacko