സംസ്ഥാന ചലച്ചിത്രഅക്കാദമിയുടെ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള കോഴിക്കോട് കൈരളി തിയേറ്ററിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. ആയിഷ സുൽത്താന, രഞ്ജിത്, കളക്ടർ തേജ്ലോഹിത് റെഡ്ഡി, മേയർ ഡോ. എം. ബീനാഫിലിപ്പ്, പി. സതീദേവി, എൻ. മായ, പ്രേംകുമാർ, അഞ്ജലി മേനോൻ, കുക്കുപരമേശ്വരൻ എന്നിവർ സമീപം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
കോഴിക്കോട്: ചലച്ചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള കോഴിക്കോട്ട് തുടങ്ങി. ആദ്യദിനത്തിൽ ഏഴുസിനിമകൾ പ്രദർശിച്ചു.
കൈരളി, ശ്രീ തിയേറ്ററുകളിലായി നടക്കുന്ന മേളയ്ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരിതെളിച്ചു. ഐമി ബറുവയുടെ സെംഖോറായിരുന്നു ആദ്യചിത്രം. മൂന്നുദിവസങ്ങളിലായി വനിതാസംവിധായകരുടെ 24 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ മേയർ ഡോ. എം. ബീനാഫിലിപ്പ് അധ്യക്ഷയായി. ഫെസ്റ്റിവൽ പുസ്തകം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി. എൻ. മായയ്ക്കു നൽകി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രകാശനം ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, കളക്ടർ തേജ്ലോഹിത് റെഡ്ഡി, സബ് കളക്ടർ വി. ചെൽസ സിനി, ചലച്ചിത്രഅക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, സംവിധായകരായ അഞ്ജലി മേനോൻ, ആയിഷ സുൽത്താന, താമര രാമാനുജം, മിനി. ഐ.ജി, നടി കുക്കുപരമേശ്വരൻ എന്നിവർ സംസാരിച്ചു.
ചലച്ചിത്രതാരങ്ങളായ കുട്ട്യേടത്തി വിലാസിനി, വിധുബാല, നിലമ്പൂർ ആയിഷ, സീനത്ത്, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ, എൽസി സുകുമാരൻ, പുഷ്പ കല്ലായി, അജിത നമ്പ്യാർ, കബനിഹരിദാസ്, സീമ ഹരിദാസ്, ശ്രീരഞ്ജിനി എന്നിവരെ ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..