രമ്യ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികവുറ്റ വേഷം ഏതാണെന്ന് ചോദിച്ചാല്‍ ബാഹുബലിയിലെ ശിവകാമി എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. രണ്ട് ഭാഗങ്ങളിലുമായി മഹിഷ്മതിയിലെ കരുത്തുറ്റ രാജ്ഞിയായി അസൂയാവഹമായ പ്രകടനമാണ് രമ്യ കാഴ്ചവച്ചത്.
ശിവകാമിയെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് ശ്രീദേവിയെയായിരുന്നെന്ന് സംവിധായകന് എസ്.എസ് രാജമൗലി വെളിപ്പെടുത്തിയിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു തെലുങ്ക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജമൗലി ശ്രീദേവിയെ സമീപിച്ച കാര്യം തുറന്നു പറഞ്ഞത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ശ്രീദേവി കടുംപിടുത്തം പിടിച്ചെന്നും ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിന്റെ ലാഭവിഹിതം ചോദിച്ചുവെന്നുമായിരുന്നു രൗജമാലി പറഞ്ഞത്.
ഇതേക്കുറിച്ച് ശ്രീദേവി പ്രതികരണവുമായി ശ്രീദേവി രംഗത്ത് വന്നിരുന്നെങ്കിലും കാരണം വ്യക്തമാക്കിയിരുന്നില്ല. പുതിയ ചിത്രമായ മോമിന്റെ പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ശ്രീദേവി സംഭവിച്ചത് എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
'ഞാന്‍ പത്ത് കോടി ചോദിച്ചു, ഒരു ഹോട്ടലിന്റെ മുഴുവന്‍ നിലയും എനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, സിനിമയിലെ ഷെയറും, പോരാതെ 10 വിമാന ടിക്കറ്റുകളും ചോദിച്ചു. ഇതല്ലേ രാജമൗലിയുടെ ആരോപണം? 50 വര്‍ഷമായി സിനിമയില്‍. വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. ഇത്തരം വലിയ ആവശ്യങ്ങള്‍ നിരത്തിയിട്ടാണ് ഞാന്‍ സിനിമയില്‍ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നോട് സംസാരിച്ചത് നിര്‍മാതാവാണ് അല്ലാതെ രാജമൗലിയല്ല. അദ്ദേഹത്തിനെ ചിലപ്പോള്‍ നിര്‍മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാം. അതെക്കുറിച്ച് എനിക്കറിയില്ല. പിന്നെ എന്റെ ഭര്‍ത്താവ് ഒരു നിര്‍മാതാവാണ്. അദ്ദേഹത്തിന് ഒരു നിര്‍മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയം. അതുകൊണ്ട് ഇവര്‍ പറഞ്ഞതൊന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല.
രാജമൗലി വളരെ അന്തസ്സുള്ള വ്യക്തിയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അഭിമുഖം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതിലേറെ ദുഖവും തോന്നി. അദ്ദേഹത്തിന്റെ ഈഗ പോലുള്ള സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. രാജമൗലിക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ സന്തോഷമായേനെ'- ശ്രീദേവി പറഞ്ഞു.
ശ്രീദേവിയെ ഉപേക്ഷിച്ചതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ രമ്യ കൃഷ്ണനെ സമീപിക്കുന്നത്. രമ്യയ്ക്ക് ഈ വേഷം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. രണ്ടര കോടി രൂപയാണ് ഈ വേഷത്തിന് രമ്യ പ്രതിഫലം വാങ്ങിയത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ നാഴികക്കല്ലായ കഥാപാത്രമായി അത് മാറിയത് ചരിത്രം. ശ്രീദേവി ഈ കഥാപാത്രത്തെ നിരസിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും രാജമൗലി പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..