what do you see short film
സാമൂഹിക പ്രസക്തി ഉള്ള വിഷയങ്ങള്‍ പറയുന്ന ഹ്രസ്വചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഒരുപാട് വന്ന് പോയതാണ്. അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായി എത്തുകയാണ് വാട്ട് ഡൂയൂ സീ എന്ന ചിത്രം. അഞ്ജലി സുരേഷ് സംവിധാനം ചെയ്ത, 14 മിനിറ്റ് നീണ്ട ഈ ചെറു ചിത്രം ചുരുങ്ങിയ സമയം കൊണ്ട് കാലിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടി വരുന്ന രാഹുല്‍ നായര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പുതുമുഖ നടി റിനി മഠത്തില്‍ മറ്റൊരു സുപ്രധാന വേഷം ചെയ്യുന്നു.
സര്‍ക്കാര്‍ ജോലിക്കാരനായ ഒരു ഭര്‍ത്താവിന്റെയും അയാളുടെ ഭാര്യയുടെയും ജീവിതത്തിലൂടെ കഥ പറഞ്ഞ് പോകുന്ന ചിത്രം വളരെ ഗൗരവകരമായ, പുതുമയുള്ള ഒരു വിഷയമാണ് സംസാരിക്കുന്നത്. നമ്മള്‍ കാണുന്ന കാഴ്ചകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാവാമെന്നും അതിനുമപ്പുറം മറ്റു പല സത്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടാവാം എന്ന് പറഞ്ഞ് വെക്കുന്ന ചിത്രമാണിത്.
റിലീസിന് മുന്നേ തന്നെ പല ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ നിന്നായി ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയ വാട്ട് ഡൂയൂ സീ സൈന മൂവീസിന്റെ യുട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി ആദര്‍ശ്. പി. അനില്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ആല്‍വിന്‍, മ്യൂസിക്ക് ധനുഷ്, സൗണ്ട് ഡിസൈന്‍ അമൃത് ശങ്കര്‍.
Content Highlights: what do you see malayalam short film anjali suresh rahul nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..