ബോളിവുഡ് ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും. കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. സബ്യസാചിയാണ് ഇരുവരുടേയും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. എന്നാല്‍ ഏവരും വിസ്മയത്തോടെ കണ്ട വിവാഹസാരി തങ്ങളുടേതല്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് സബ്യസാഞ്ചി. ഇന്‍സ്റ്റഗ്രം അക്കൗണ്ടിലൂടെയാണ് സബ്യസാചി വെളിപ്പെടുത്തല്‍ നടത്തിയത്.
കൊങ്കിണി ആചാരപ്രകാരമുള്ള വിവാഹത്തിന് ദീപിക ധരിച്ച സാരി സബ്യസാചി ഡിസൈൻ ചെയ്തതാണെന്നായിരുന്നു പ്രചരിച്ച വാർത്തകൾ.
കൊങ്കിണി ആചാരപ്രകാരം വധുവിന്റെ വിവാഹസാരി അമ്മയാണ് നല്‍കുന്നത്. ദീപികയുടെ അമ്മ ഉജ്ജ്വല പദുക്കോൺ നല്‍കിയതാണ് ആ സാരി. ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച ബെംഗളൂരുവിലെ അംഗാദി ഗലേരിയ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഉജ്ജ്വല സാരി വാങ്ങിയത്-സബ്യസാചി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൂടുതൽ വർക്കുകൾ ചെയ്യാനായി അവർ തങ്ങളെ സാരി ഏൽപിക്കുകയായിരുന്നുവെന്നാണ് സബ്യസാചിയുടെ വിശദീകരണം.
കഴിഞ്ഞ ദിവസം ദീപികയുടെയും രണ്‍വീറിന്റയും ഇന്‍സ്റ്റഗ്രാമിലൂടെ കൂടുതല്‍ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. നിമിഷ നേരം കൊണ്ട് ഇവ ഇന്റര്‍നെറ്റില്‍ തരംഗമായി.
Content Highlights: deepvir wedding, deepika padukone, ranveer singh, sabyasachi, wedding dress of deepika padukone, konkani wedding of deepika