ചിത്രത്തിൽ സൂര്യ | Photo: AFP
ത.സെ. ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ജയ് ഭീം. വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സൂര്യ കേന്ദ്രകഥാപാത്രമായ ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. ഇപ്പോള്‍ ജയ് ഭീമിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് രാജശേഖര്‍.
ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ഒരു ചോദ്യത്തിന് ഉത്തരമായാണ് രാജശേഖർ ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജയ് ഭീം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് സംവിധായകന് ജ്ഞാനവേലും വ്യക്തമാക്കി. അനീതിക്കെതിരെയുള്ള പോരാട്ടത്തിന് നാം കൂട്ടുപിടിക്കേണ്ടത് ഭരണഘടനയാണെന്ന് ചിത്രീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു ജയ് ഭീം. ഇരുള ഗോത്ര വിഭാഗങ്ങള്‍ നേരിട്ട ജാതി വിവേചനമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സൂര്യക്ക് പുറമേ മണികണ്ഠന്, ലിജോ മോള് ജോസ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Suriya. Jai Bhim, Gnanavel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..