കൊച്ചി: എ എം എം എയും WCCയും തമ്മിലുള്ള വാക്‌പോരുകള്‍ കനക്കുന്നതോടെ ഡബ്ല്യുസിസി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്. പരാതി പരിഹാരത്തിനായി 'അമ്മ' സംഘടനയില്‍ ആഭ്യന്തര സംവിധാനം വേണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. നടിമാരും WCC അംഗങ്ങളുമായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്.