സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിലൊരുങ്ങുന്ന '1744 വൈറ്റ് ആള്‍ട്ടോ'യിലെ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി


മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് ഷിബു ശാംസ്, ഷാ എന്നിവര്‍ ചേര്‍ന്നാണ്

'1744 വൈറ്റ് ആൾട്ടോ' പോസ്റ്റർ

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ മലയാളത്തില്‍ ഒരുക്കുന്ന '1744 വൈറ്റ് ആള്‍ട്ടോ'യിലെ റാപ്പ് ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് ഷിബു ശാംസ്, ഷാ എന്നിവര്‍ ചേര്‍ന്നാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ രസകരമായി ഗാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷറഫുദ്ദീന്‍ നായകനാകുന്ന ഈ ചിത്രം കാഞ്ഞങ്ങാട് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഒരു ക്രൈം കോമഡിയാണ്.

ഷറഫുദ്ദീനെ കൂടാതെ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ശ്രീരാജ് രവീന്ദ്രന്‍ തിരക്കഥയിലും സെന്ന ഹെഗ്‌ഡെക്കൊപ്പം പങ്കാളിയാണ്. അര്‍ജുനനും തിരക്കഥയില്‍ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം. ജനപ്രിയ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ സംഗീത അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഹരിലാല്‍ കെ രാജീവാണ് ചിത്രസംയോജനം. സംഗീതം മുജീബ് മജീദ്. മെല്‍വി ജെ വസ്ത്രാലങ്കാരവും രഞ്ജിത്ത് മണലിപ്പറമ്പില്‍ മേക്കപ്പും നിര്‍വഹിക്കുന്നു. അമ്പിളി പെരുമ്പാവൂരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. നിക്‌സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍: ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം: വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ്: അവിനാഷ് ശുക്ല. വിഎഫ്എക്‌സ്: എഗ്‌വൈറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട്: ആദര്‍ശ് ജോസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്. ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍: രമേഷ് മാത്യൂസ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ:ശബരി. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍: രോഹിത് കൃഷ്ണ. പബ്ലിസിറ്റി നിര്‍വഹിക്കുന്നത് സര്‍ക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു. ചിത്രം നവംബറില്‍ 4 തീയേറ്ററുകളിലെത്തും.

Content Highlights: W1744 White Alto movie new song released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


spain vs japan

2 min

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

Dec 2, 2022

Most Commented