താങ്ങാവുന്നതിലപ്പുറമായിരുന്നു, ഹീറോപാന്തി 2 പരാജയപ്പെട്ടതോടെ ഡിപ്രഷനിലായി -ടൈ​ഗർ ഷ്റോഫ്


കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത് കരൺ എന്ന ഷോയിലായിരുന്നു ടൈ​ഗർ ഷ്റോഫിന്റെ തുറന്നുപറച്ചിൽ.

ടൈ​ഗർ ഷ്റോഫ് | ഫോട്ടോ: എ.എഫ്.പി

ബോളിവുഡിൽ ഏറെ ആരാധകരുള്ള യുവതാരമാണ് ടൈ​ഗർ ഷ്റോഫ്. ആക്ഷൻ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാലോകത്ത് ചുവടുറപ്പിച്ച താരത്തിന്റെ അവസാനമിറങ്ങിയ ഹീറോപാന്തി 2 എന്ന ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നു. ഈ പരാജയം തന്നെ എങ്ങനെ ബാധിച്ചു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ടൈ​ഗർ.

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത് കരൺ എന്ന ഷോയിലായിരുന്നു ടൈ​ഗർ ഷ്റോഫിന്റെ തുറന്നുപറച്ചിൽ. തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഹീറോപാന്തി 2-ന്റെ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയം തകർന്നുപോയി. ഡിപ്രഷനിലായി. ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നതിനാൽ താൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തുവെന്ന് പറയില്ല. തനിക്ക് സാമൂഹിക ജീവിതമോ വളരെയധികം സുഹൃത്തുക്കളോ ഇല്ലെന്നും യുവതാരം പറഞ്ഞു.

"ഹീറോപാന്തിയുടെ പരാജയം മറികടക്കാൻ ഇമോഷണൽ ഈറ്റിങ് ആരംഭിച്ചു. എന്നെ സംബന്ധിച്ചിടത്തോളം എന്നെ വിലയിരുത്തുന്നത് ബോക്സോഫീസാണ്. സ്ക്രീനിൽ എന്നെ കാണിക്കുമ്പോൾ ഉയരുന്ന ആ വിസിലുകൾക്കും എല്ലാത്തിനും വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. പുതിയ സിനിമയിലൂടെ ഞാൻ തിരിച്ചുവരും." ടൈ​ഗർ പറഞ്ഞു.

​ഗണപത് ആണ് ടൈ​ഗർ ഷ്റോഫിന്റേതായി തയ്യാറാവുന്ന ചിത്രം. വികാസ് ബാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി സനോൺ ആണ് നായിക. അമിതാഭ് ബച്ചൻ, മലയാളിതാരം റഹ്മാൻ എന്നിവരും ചിത്രത്തിലുണ്ട്. ആക്ഷൻ ചിത്രമായാണ് ​ഗണപത് ഒരുങ്ങുന്നത്.

Content Highlights: Tiger Shroff on Heropanti 2 Failure, Tiger Shroff Interview, Ganapath Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented