'വാൾട്ടയർ വീരയ്യ'യുടെ പോസ്റ്റർ
ചിരഞ്ജീവി, രവിതേജ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന വാൾട്ടയർ വീരയ്യയുടെ ട്രെയിലർ പുറത്തിറങ്ങി. ബോബി കൊല്ലയാണ് (കെ.എസ് രവീന്ദ്ര) ചിത്രത്തിന്റെ സംവിധാനം. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ബോബി കൊല്ല തന്നെയാണ്.
ശ്രുതി ഹാസനാണ് ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. കാതറീൻ ട്രീസയാണ് മറ്റൊരുവേഷത്തിലെത്തുന്നത്. പ്രകാശ് രാജ്, ബോബി സിംഹ, രാജേന്ദ്ര പ്രസാദ്, നാസർ തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. എല്ലാ കൊമേഴ്സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്നറായാണ് ചിത്രമെത്തുക.
ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്റിങ്ങും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം. ബോബി തന്നെയാണ് കഥയും സംഭാഷണവും. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു.
സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം, സിഇഒ: ചെറി, ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി, പിആർഒ: ശബരി
Content Highlights: waltair veerayya trailer released, chiranjeevi and ravi teja
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..