waltair veerayya
ചിരഞ്ജീവിയുടെയും സംവിധായകന് ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) മാസ്സ് ആക്ഷന്‍ എന്റര്ടെയ്നര് 'വാള്‍ട്ടയര്‍ വീരയ്യ' ജനുവരി 13-ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.
മാസ് മഹാരാജ രവി തേജ ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എല്ലാ കൊമേഴ്സ്യല്‍ ചേരുവകളും ചേര്‍ന്ന ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക. മൈത്രി മൂവി മേക്കേഴ്സിന്റെ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്, ജി കെ മോഹന്‍ സഹനിര്‍മ്മാതാവാണ്.
ആര്‍തര്‍ എ വില്‍സണ്‍ ക്യാമറ ചലിപ്പിക്കുമ്പോള്‍ നിരഞ്ജന് ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോള്‍ കോന വെങ്കട്ടും കെ ചക്രവര്‍ത്തി റെഡ്ഡിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഴുത്ത് വിഭാഗത്തില്‍ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉള്‍പ്പെടുന്നു.
കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര (ബോബി കൊല്ലി), നിര്‍മ്മാതാക്കള്‍: നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍, ബാനര്‍: മൈത്രി മൂവി മേക്കേഴ്സ്, സംഗീത സംവിധായകന്: ദേവി ശ്രീ പ്രസാദ്
ഡിഒപി: ആര്‍തര്‍ എ വില്‍സണ്‍, എഡിറ്റര്‍: നിരഞ്ജന് ദേവരാമനെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: എ എസ് പ്രകാശ്, സഹനിര്‍മ്മാതാക്കള്‍: ജി കെ മോഹന്‍, പ്രവീണ്‍ എം, തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവര്‍ത്തി റെഡ്ഡി
രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി, സിഇഒ: ചെറി, കോസ്റ്റ്യൂം ഡിസൈനര്‍: സുസ്മിത കൊനിഡേല, ലൈന്‍ പ്രൊഡ്യൂസര്‍: ബാലസുബ്രഹ്മണ്യം കെ.വി.വി, പബ്ലിസിറ്റി : ബാബാ സായി, പിആര്‍ഒ: ശബരി
Content Highlights: waltair veerayya to release in January 13, K. S. Ravindra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..