ഹൈദരാബാദ്: മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകൃതമായി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തെലുങ്ക് സിനിമയിലും സമാനമായ സ്ത്രീ മുന്നേറ്റം. നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ വനിതാ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

വോയ്‌സ് ഓഫ് വുമണ്‍ (VOW) എന്ന് പേരിട്ടിരിക്കുന്ന സംഘടനയില്‍ സിനിമയിലെ വ്യത്യസ്ത മേഖലകളിൽ പ്രവര്‍ത്തിക്കുന്ന എന്‍പതോളം വനിതകള്‍ അംഗങ്ങളാണ്. സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നേറ്റത്തിനും ലിംഗനീതിക്കും വേണ്ടി പോരാടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കുന്നു. 

സിനിമയില്‍ സ്ത്രീകളുടെ സംഘടന എന്ന ആശയത്തിന് വിപ്ലവകരമായ തുടക്കം കുറിച്ച സംഘടനയാണ് ഡബ്ല്യു.സി.സി. മലയാളത്തിലെ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സംഘടന രൂപവത്കരിക്കപ്പെട്ടത്. ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു.

Content Highlights: voice of women, vow, women collective in Telugu cinema, support group to address female worker's issues, women in cinema collective,WCC, Lakshmi Manchu, Swapna dutt