Aquarium movie
അക്വേറിയം എന്ന മലയാള സിനിമയുടെ ഒടിടി റിലീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയ്സ് ഓഫ് നൺസ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സിനിമയുടെ റിലീസ് പത്ത് ദിവസത്തേയ്ക്ക് കോടതി സ്റ്റേ ചെയ്തത്.
ദേശീയപുരസ്കാര ജേതാവായ ടി.ദീപേഷാണ് ചിത്രത്തിന്റെ സംവിധായകൻ. ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേരിൽ തയ്യാറാക്കിയ ചിത്രത്തിന് നേരത്തെ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. രണ്ടുതവണത്തെ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ചിത്രം ‘അക്വേറിയം’ എന്നപേരിൽ പ്രദർശനത്തിനൊരുങ്ങിയത്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ മേയ് 14-നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. തുടർന്ന് വോയ്സ് ഓഫ് നൺസ് സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമാ റിലീസ് സ്റ്റേ ചെയ്തത്.
ചിത്രത്തിന്റെ ട്രെയ്ലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. സന്യസ്തരേയും ക്രൈസ്തവ വിശ്വാസികളെയും അവഹേളിക്കുന്ന വിധത്തിലാണ് ട്രെയ്ലർ എന്നായിരുന്നു പ്രധാന ആരോപണം.
"അക്വേറിയം" എന്നപേരിൽ OTT റിലീസിന് ഒരുങ്ങിയ "പിതാവിനും പുത്രനും" എന്ന നിരോധിത സിനിമയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ വാസ്തവ...
Posted by Voice of Nuns on Tuesday, 11 May 2021
ഹണി റോസ്, സണ്ണി വെയ്ൻ, ശാരി എന്നിവരോടൊപ്പം കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ.പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights : Voice Of Nuns organization against Aqaurium Movie directed by deepesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..