'ലൈവി'ന്റെ അണിയറ പ്രവർത്തകർ
'ഒരുത്തീ'യുടെ വിജയത്തിന് ശേഷം സംവിധായകൻ വി.കെ. പ്രകാശും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ഒന്നിക്കുന്ന 'ലൈവ്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഫിലിംസ് 24-ന്റെ നിർമ്മിച്ചിരിക്കുന്ന 'ലൈവി'ൽ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു സോഷ്യൽ ത്രില്ലറായ 'ലൈവ്', ഫിലിംസ് 24 ന്റെ ബാനറിൽ ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്, അവരുടെ ആദ്യത്തെ മലയാള സംരംഭമാണിത്. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ചായഗ്രഹകൻ. സുനിൽ എസ് പിള്ളയാണ് ചിത്രസംയോജനം. പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് സംഗീതവും ദുന്ദു രഞ്ജീവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. ട്രെൻഡ്സ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈൻ- പ്രൊഡക്ഷൻ, ലൈൻ പ്രൊഡ്യൂസർ ബാബു മുരുകൻ.
ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ, അജിത എ. ജോർജാണ് സൗണ്ട് ഡിസൈനർ. രാജേഷ് നെന്മാറ മേക്കപ്പ് കൈകാര്യം ചെയ്യുന്നു, വസ്ത്രാലങ്കാരത്തിന് പിന്നിൽ ആദിത്യ നാനുവാണ്. ജിത്ത് പിരപ്പനംകോട് പ്രൊഡക്ഷൻ കൺട്രോളറും ലിജു പ്രഭാകർ കളറിസ്റ്റുമാണ്.
ഡിസൈനുകൾക്ക് പിന്നിൽ മാ മി ജോയാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.
Content Highlights: VK Prakash Suresh Babu mamta mohandas soubin shahir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..