എരിഡയുടെ പുതിയ പോസ്റ്റർ| Photo: Special Arrangement
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറക്കി. 'എരിഡ' എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് 'എരിഡ'. നാസ്സര്‍, സംയുക്ത മേനോന്, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.
ട്രെന്റ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ലോകനാഥന് നിര്‍വ്വഹിക്കുന്നു.
പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന് അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് 'എരിഡ'. വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍- സുരേഷ് അരസ്, സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു മുരുകന്, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്, പരസ്യകല- ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ്- അജി മസ്ക്കറ്റ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജയ് പാല്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Content Highlights: VK Prakash, Samyuktha Menon, Erida Movie, Poster, Nassar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..