വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം വിഷ്ണുപ്രിയയുടെ ട്രെയ്ലർ പുറത്തിറങ്ങി. മലയാള നടി പ്രിയ വാര്യരും ശ്രേയസ് മഞ്ജുവും വിഷ്ണു എന്നും പ്രിയ എന്നുമുള്ള കഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നു. കന്നഡയിൽ പ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് വിഷ്ണു പ്രിയ. നിർമാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു.

തൊണ്ണൂറുകളിലെ കോളേജ് കാലഘട്ടമൊക്കെ വരുന്ന കഥയാണ് ചിത്രം പറയുന്നതെന്ന് മുമ്പ് വി കെ പ്രകാശ് വെളിപ്പെടുത്തിയിരുന്നു. ചിക്മംഗളൂരു, ബേലൂർ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. ഗോപി സുന്ദറിന്റേതാണ് സംഗീതം.

കെ മഞ്ജു സിനിമാസിന്റെ ബാനറിൽ ഷബീർ പത്താൻ നിർമ്മിക്കുന്ന 'വിഷ്ണുപ്രിയ'ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിനോദ് ഭാരതി. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ എഡിറ്റിങ് സുരേഷ് യു.ആർ.എസ് നിർവഹിക്കുന്നു. കെ.ജി.എഫിലൂടെ മലയാളികൾക്കിടയിലും ശ്രദ്ധേയനായ വിക്രം മോർ, ജോളി ബാസ്റ്റിൻ എന്നിവരാണ് സംഘട്ടന സംവിധായകർ.

Content Highlights : VK Prakash Movie Vishnupriya Trailer Sreyas Manju Priya Prakash Varrier