വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ത്രില്ലർ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തി

എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് എരിഡ.

നാസർ, കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. 

അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജിത് കുമാറും അനിൽ കുമാറും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവ്വഹിക്കുന്നു.

വെള്ളം, ആണും പെണ്ണും, വൂൾഫ് എന്നീ ചിത്രങ്ങളാണ് സംയുക്തയുടേതായി ഈ വർഷം പുറത്തിറങ്ങിയത്. എരിഡയ്ക്ക് പുറമേ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlights: VK Prakash Erida movie trailer Samyuktha Menon Nazzer