വിജയ് സേതുപതി- വെട്രിമാരൻ ചിത്രം വിടുതലൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂരിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാർ​ഗദർശിയായി വിജയ് സേതുപതി, നായകനായി സൂരി എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ

നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.  വൈദ്യുതിയും ഫോൺ സംവിധാനങ്ങളും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം 'വിടു തലൈ' യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തിൽ വിജയ് സേതുപതി, വെട്രിമാരൻ, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവൻ ഗോത്രവർഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ്  അതി സാഹസികമായി രംഗങ്ങൾ പൂർത്തിയാക്കിയത്.

ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ. വെൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ആർ രാമർ,ആക്ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി. പി ആർ ഒ- എ എസ് ദിനേശ്.

Content Highlights : Vjay Sethupathi soori vetrimaran movie Viduthalai first look