വി ജെ ഫിലിം ഹൗസ്.... മലയാള സിനിമയിലെ പുതിയ പ്രൊഡക്ഷൻ ഹൗസ്, വരുന്നൂ 'എല്ലാം പറഞ്ഞതുപോലെ'


പ്രശസ്ത സംവിധായകൻ സന്തോഷ് വിശ്വനാഥ് ആദ്യമായി കഥയെഴുതുന്ന ചിത്രമാണിത്. 

'എല്ലാം പറഞ്ഞതുപോലെ' സിനിമയുടെ താരങ്ങളും അണിയറപ്രവർത്തകരും

വി ജെ ഫിലിം ഹൗസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും അവരുടെ ആദ്യചിത്രം "എല്ലാം പറഞ്ഞതുപോലെ" യുടെ പൂജയും എറണാകുളത്ത് വച്ച് നടന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമാണിത്.

ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു. ഇദ്ദേഹത്തിനൊപ്പം നിർമ്മാതാവ് ബാദുഷ, ചലച്ചിത്ര മേഖലയിലെ മറ്റു പ്രമുഖർ, ചിത്രത്തിന്റെ താരങ്ങൾ, മറ്റ് അണിയറ പ്രവർത്തകർ ചേർന്ന് ഭദ്രദീപം കൊളുത്തി.

'എല്ലാം പറഞ്ഞതുപോലെ' സിനിമയുടെ പൂജാ ചടങ്ങിൽ ഹൈബി ഈഡൻ എം.പി ഭദ്രദീപം തെളിയിക്കുന്നു

ടൈറ്റിൽ അനൗൺസ്മെന്റ് നിർമ്മാതാവ് ബാദുഷ നിർവഹിച്ചു. പ്രശസ്ത സംവിധായകൻ സന്തോഷ് വിശ്വനാഥ് ആദ്യമായി കഥയെഴുതുന്ന ചിത്രമാണിത്.

'എല്ലാം പറഞ്ഞതുപോലെ' സിനിമയുടെ
ടൈറ്റിൽ പോസ്റ്റർ

ജയഹരി, ബിനോയി, ബോസ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സിനിമയ്ക്കായി മൂന്ന് സംവിധായകർ അതും പുതുമുഖങ്ങൾ ഒത്തുചേരുന്നതും ഇതാദ്യമായിട്ടാണ്.

നിർമ്മാണം -വിനോദ് നായർ. തിരക്കഥ, സംഭാഷണം -പി ബി ബോസ്. ഛായാഗ്രഹണം -മാതേഷ്, എഡിറ്റിംഗ് -അയ്യൂബ്ഖാൻ, സംഗീതം - രഞ്ജിൻ രാജ്. പ്രൊഡക്ഷൻ -കൺട്രോളർ സഞ്ജയ് പടിയൂർ, കലാസംവിധാനം -മിൽട്ടൺ തോമസ്, മേക്കപ്പ് -ജിത്തു പുലയൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശംഭു മനോജ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ

Content Highlights: vj film house new movie, ellam paranjathupole title announcement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented