സമാറ എന്ന ചിത്രത്തില്‍ റഹ്മാന്റെ ജോടിയായി വിവിയാ ശാന്ത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് ചുവടു വെച്ച വിവിയ മലയാളത്തില്‍ ഇട്ടി മാണി, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. 

തമിഴില്‍ ഭരത്തിന്റെ നായികയായി '6 അവേഴ്‌സ്', തെലുങ്കില്‍ നായികാ പ്രാധാന്യമുള്ള അംഗുലീയം ' എന്നീ സിനിമകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ' സമാറ ' യില്‍ റഹ്മാന്റെ ഭാര്യയായി ഹണി എന്ന നായികാ കഥാപാത്രത്തെയാണ് വിവിയാ അവതരിപ്പിക്കുന്നത്

ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന സമാറയുടെ ചിത്രീകരണം ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlights: viviya santh to act with Rahman in samara