'ത് നമ്മള്‍ പരസ്പരം സഹായിക്കേണ്ട സമയമാണ്, ഒന്നിച്ച്നില്‍ക്കേണ്ട സമയമാണ്.' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ വിവേക് ഓബ്രോയ്.

21 ദിവസം 9 കുടുംബങ്ങളെ സഹായിക്കാനും പരിപാലിക്കാനും കഴിയുന്നവര്‍ അത് ഏറ്റെടുത്ത് ചെയ്താല്‍ അതായിരിക്കും ആത്മാര്‍ഥമായ നവരാത്രി ആഘോഷമെന്നും ലോക്ക്ഡൗണ്‍ കാരണം മൃഗങ്ങളും ദുരിതം അനുഭവിക്കുന്നുണ്ട്. മനുഷ്യരെ പോലെതന്നെ അവരെയും സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി മുന്നോട്ട് വെച്ച പ്രതിജ്ഞ ഏറ്റെടുക്കുന്നു. ഈ 21 ദിവസം 9 കുടുംബങ്ങളെ സംരക്ഷിക്കുമെന്നും മറ്റുള്ളവരും ഇത് ചെയ്യാന്‍ തയ്യാറാവണമെന്നും നടന്‍ ട്വീറ്റിലുടെ അറിയിച്ചു. നിങ്ങളാലാവുന്നതെന്തോ അത് ഓരോത്തരും ചെയ്യുമെന്ന വിശ്വാസമെനിക്കുണ്ട്, എന്ന കുറിപ്പിനൊപ്പം ആത്മാര്‍ഥതമായ നവരാത്രി, നമ്മളിതില്‍ ഒരുമിച്ചാണ് തുടങ്ങിയ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്.

Content Highlights: Vivek Oberoi takes up pledge to take care of 9 families for 21 days