വിവേക് ഒബ്‌റോയിയുടെ ട്വീറ്റ്; അഭിഷേകിന്റെ ക്രോധം ശമിപ്പിച്ച് ഐശ്വര്യ


ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിവേക് ട്വിറ്ററില്‍ പങ്കുവെച്ച മീമാണ് വിവാദത്തിന് തിരി കൊളുത്തിയത്.

ടന്‍ വിവേക് ഒബ്‌റോയിയുടെ വിവാദ ട്വീറ്റിന് അഭിഷേക് ബച്ചന്‍ പ്രതികരിക്കാത്തതിന് പിന്നില്‍ ഐശ്വര്യ റായ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. തനിക്കെതിരേ വരുന്ന ട്രോളുകള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് അഭിഷേക്. വിവേകിന്റെ ട്വീറ്റിനും അഭിഷേക് മറുപടി നല്‍കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ ഐശ്വര്യ അഭിഷേകിനെ തടഞ്ഞു. വിവേകിനും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പി.എം മോദിക്കും കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് മനസിലാക്കിയാണ് ഐശ്വര്യ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിവേക് ട്വിറ്ററില്‍ പങ്കുവച്ച മീമാണ് വിവാദത്തിന് തിരി കൊളുത്തിയത്. ബോളിവുഡില്‍ ഒരുകാലത്ത് ചര്‍ച്ചാവിഷയമായിരുന്ന ഐശ്വര്യയുടെ മൂന്ന് പ്രണയകാലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു ട്വീറ്റ്.

ഒപ്പീനിയന്‍ പോള്‍, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം, ഇവ തമ്മിലുള്ള അന്തരം ചര്‍ച്ച ചെയ്യുന്ന മീം മറ്റൊരു വ്യക്തിയാണ് ട്വീറ്റ് ചെയ്തത്. അത് വിവേക് പങ്കുവയ്ക്കുകയായിരുന്നു. ഇതില്‍ രാഷ്ട്രീയമില്ലെന്നും തമാശയായി കരുതണമെന്നും അഭ്യര്‍ഥിച്ചാണ് വിവേക് ട്വീറ്റ് പങ്കുവച്ചത്. ഇതിനെതിരേ രൂക്ഷ വിമര്‍ശവുമായി പ്രമുഖരടക്കം ഒട്ടനവധി പേര്‍ രംഗത്ത് വന്നു.

ആദ്യം മാപ്പ് പറയാന്‍ വിവേക് തയ്യാറായില്ല. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിവേക് ട്വീറ്റ് നീക്കം ചെയ്ത് മാപ്പുപറഞ്ഞു.

Content Highlights: Vivek Oberoi controversial tweet on lok sabha election, leaves abhishek bachchan fuming, aishwarya rai asked Abhishek to ignore,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented