'അന്ധവിശ്വാസം തുലയട്ടെ ആത്മവിശ്വാസം വളരട്ടെ' ശ്രദ്ധയാകര്‍ഷിച്ച് 'വിവാഹ ആവാഹനം' ടീസര്‍


വിവാഹ ആവാഹനം ടീസർ| Photo Screen Grab

ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'വിവാഹ ആവാഹനത്തിന്റെ' ടീസര്‍ പുറത്തിറങ്ങി. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍ പിള്ള, പുതുമുഖ താരം നിതാര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 'അന്ധവിശ്വാസം തുലയട്ടെ ആത്മവിശ്വാസം വളരട്ടെ' എന്ന ടീസറിലെ ഡയലോഗ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. സാജന്‍ ആലുംമൂട്ടിലും സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ നിതാരയുടേതാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വനു തമ എസ്‌നയാണ് സംഗീതം നല്‍കുന്നത്.



വിഷ്ണു പ്രഭാകറാണ് ഛായാഗ്രഹണം. സോണി സി.വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. അഖില്‍ എ.ആര്‍(എഡിറ്റര്‍), രാഹുല്‍ ആര്‍ ഗോവിന്ദ(സംഗീതം),വിനു തോമസ്(പശ്ചാത്തല സംഗീതം), സാം മാത്യു, പ്രജീഷ്(ഗാനരചന), ഹംസ വള്ളിത്തോട്(ആര്‍ട്ട്), ആര്യ ജയകുമാര്‍(കോസ്റ്റ്യൂം), റോണക്‌സ് സേവ്യര്‍, രതീഷ് കൃഷ്ണന്‍(മേക്കപ്പ)്, എം.ആര്‍ രാജകൃഷ്ണന്‍(സൗണ്ട് ഡിസൈന്‍), അഭിലാഷ് അര്‍ജുനന്‍(പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ഫ്രാങ്കോ ഡേവിസ് മഞ്ഞില(ഫിനാന്‍സ് കണ്‍ട്രോളര്‍), ജിനു വി നാഥ് (പ്രൊജക്ട് ഡിസൈനര്‍), അരുണ്‍ നന്ദകുമാര്‍(കൊറിയോഗ്രാഫി), ശ്യാം സുന്ദര്‍(ഡിസൈന്‍), വിഷ്ണു രവി, വിഷ്ണു കെ വിജയന്‍(സ്റ്റില്‍സ്), പി.ശിവപ്രസാദ്(പി.ആര്‍.ഒ) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Content Highlights: vivaha avahanam, new malayalam movie, teaser release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented