മോഹൻലാലിനായി 12 അടി ഉയരത്തിൽ നിർമിച്ച വിശ്വരൂപമെന്ന ശില്പം. അരികിൽ ശില്പി നാഗപ്പൻ, മോഹൻലാൽ
കോവളം: നടന് മോഹന്‍ലാലിനായി തടിയില്‍ തീര്‍ത്ത വിശ്വരൂപമെന്ന ശില്പം തയ്യാറായി. അടുത്ത മാസം ആദ്യവാരം അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വീട്ടിലേക്കു കൊണ്ടുപോകും.
മഹാവിഷ്ണുവിന്റെ വിവിധ ഭാവത്തിലുളള 11 മുഖങ്ങളും അനുബന്ധ ശില്പങ്ങളുമാണ് 12 അടി ഉയരമുള്ള വിശ്വരൂപത്തിലുള്ളത്. ക്രാഫ്റ്റ് വില്ലേജില്‍ ദിയാ ഹാന്‍ഡി ക്രാഫ്റ്റ്സ് എന്ന സ്ഥാപനം നടത്തുന്ന ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തീകരിച്ചത്. കുമ്പിള് തടിയിലാണ് ശില്പം.
നടന് മോഹന്‍ലാലിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറടി ഉയരമുള്ള വിശ്വരൂപം ശില്പി നാഗപ്പന് നിര്‍മിച്ചുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വലിയ രൂപം നിര്‍മിച്ചുതരണമെന്ന് അദ്ദേഹം ശില്പിയോട് ആവശ്യപ്പെട്ടു.
അരക്കോടിയോളമാണ് വില. നാഗപ്പനൊപ്പം സഹശില്പികളായ സോമന്, ഭാഗ്യരാജ്, വിജയന്, രാധാകൃഷ്ണന്, സജു, ശിവാനന്ദന്, കുമാര്‍, നന്ദന്, രാമചന്ദ്രന് എന്നിവരും ഇതില്‍ പങ്കുചേര്‍ന്നു.
Content Highlights: Viswaroopa Silpam, Mohanlal, Craft village, Nagappan wooden work
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..