മോഹൻലാലിന്റെ ആക്ഷൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. അച്ഛന് ആക്ഷനോടുളള ഇഷ്ടം മകൻ പ്രണവിനും അത് പോലെ തന്നെ പകർന്ന് കിട്ടിയിട്ടുണ്ട്. പ്രണവ് തിരിച്ചു വരവിൽ ചെയ്ത രണ്ട് ചിത്രങ്ങളിലും ആക്ഷന് പ്രാധാന്യം ഉണ്ടായിരുന്നു.

ആദ്യ ചിത്രം ആദിയിൽ പാർക്കൗറിലും രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സർഫിങ്ങിലും പ്രണവ് തിളങ്ങിയിരുന്നു. ഇപ്പോഴിതാ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയയും. 

തായ് ആയോധനകല  പരിശീലിക്കുന്നതിന്റെ വിസ്മയയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിസ്മയ പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

💥🥊 @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

Content Highlights: Vismaya Mohanlal Practicing Thai boxing