അച്ഛനെയും ചേട്ടനെയും പോലെ വെള്ളിത്തിരയല്ല, എഴുത്തിന്റെയും വരയുടെയും വേറിട്ട ലോകത്തേയ്ക്കാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ യാത്ര. ക്യാമറയോടും വെള്ളിവെളിച്ചത്തോടും മുഖം തിരിച്ച മായ ഒരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പുസ്‌കത്തിന്റെ ഇതിവൃത്തം വിസ്മയയുടെ കവിതകളും പെയിന്റിങ്ങുകളുമാണ്.

പുസ്തകത്തിന്റെ കവര്‍ പേജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് വിസ്മയ തന്റെ പുതിയ സംരംഭത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും വിസ്മയ കുറിച്ചു. 

Vismaya Mohanlal

അച്ഛന്റെ പാത പിന്തുടര്‍ന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും സിനിമയുടെ  വെള്ളിവെളിച്ചത്തില്‍ നിന്നും പൊതു ചടങ്ങുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു വിസ്മയ. അതുകൊണ്ട് തന്നെ താരപുത്രിയുടെ പ്രവേശം യാഥാര്‍ഥ്യമാവുമോ എന്നത്  ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രണവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന 'ഹൃദയം' എന്ന ചിത്രത്തില്‍ നായകനായെത്തുന്നതും പ്രണവ് ആണ്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക.

Content Highlights : Vismaya Mohanlal Into Writing To Publish Her book Mohanlal Pranav Mohanlal Vismaya