പറയാൻ വാക്കുകളില്ല, അതിമനോഹരം: 'ഹൃദയം' കണ്ട് വിസ്മയ മോഹൻലാൽ


പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ‍ സംവിധാനം ചെയ്ത ചിത്രം

വിസ്മയ, ഹൃദയത്തിൽ പ്രണവ് മോഹൻലാൽ

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയത്തെ അഭിനന്ദിച്ച് സഹോദരി വിസ്മയ മോഹൻലാൽ. വിനീത് ശ്രീനിവാസൻ‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ 21നാണ് തീയേറ്ററുകളിൽ റിലീസിനെത്തിയത്. പറയാൻ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്ര പോലെയാണ് സിനിമ അനുഭവപ്പെട്ടതെന്നും വിസ്മയ സമൂഹമാധ്യമത്തിൽ കുറിച്ചു.

'അവസാനം ഞാൻ സിനിമ കണ്ടു. പറയാൻ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നിൽ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമുണ്ട്. എല്ലാവരെക്കുറിച്ചോർത്തും അഭിമാനം തോന്നുന്നു'– വിസ്മയ കുറിച്ചു.

കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം.

Content Highlights : Vismaya Mohanlal about Hridayam movie Pranav Mohanlal Vineeth Sreenivasan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented