വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മലയാളം - കന്നഡ ചിത്രം 'വിഷ്ണുപ്രിയ ' ചിത്രീകരണം പൂര്‍ത്തിയായി. ശ്രേയസ് മഞ്ജു , പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ്.

Vishnupriya Poster
വിഷ്ണുപ്രിയ ചിത്രത്തിന്റെ പോസ്റ്റര്‍

കെ മഞ്ജു സിനിമാസിന്റെ ബാനറില്‍ ഷബീര്‍ പത്താന്‍ നിര്‍മ്മിക്കുന്ന 'വിഷ്ണുപ്രിയ'ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിനോദ് ഭാരതി. ആക്ഷനും, സംഗീതത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സുരേഷ് യു.ആര്‍.എസ് നിര്‍വഹിക്കുന്നു. കെ.ജി.എഫിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധേയനായ വിക്രം മോര്‍, ജോളി ബാസ്റ്റിന്‍ എന്നിവരാണ് സംഘട്ടന സംവിധായകര്‍. വരികള്‍ ഡോക്ടര്‍ വി നാഗേന്ദ്ര പ്രസാദ്. സഹ നിര്‍മ്മാണം ചഞ്ചല്‍ സുരേഷ്. പി ആര്‍ ഒ ഷജിന്‍ ആലപ്പുഴ. മാര്‍ക്കറ്റിംഗ് അജിനു അയ്യപ്പന്‍. ഡിസൈന്‍ ആദിന്‍ ഒല്ലൂര്‍. 

ആതിരപ്പള്ളി, കാലടി, ചിക്മംഗ്ലൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരുന്നു.

Content Highlights: Vishnupriya, Malayalam Kannada Movie, Priya Prakash Varrier, VK Prakash