യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ഇപ്പോള്‍ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. 'മിസ്സിൽ നിന്ന് മിസ്സിസ് വിനയിലേക്ക്' ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടു താരം കുറിച്ചു

ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  നടിമാരായ ഭാമ, സരയു, ശ്രുതി ലക്ഷ്മി, തുടങ്ങിയവർ  വിവാഹത്തിനെത്തിയിരുന്നു. 

29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

Vishnupriya

Vishnupriya

Vishnupriya

2007-ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് വിഷ്ണുപ്രിയ ശ്രദ്ധിക്കപ്പെടുന്നത്. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും താരം വേഷമിട്ടിട്ടുണ്ട്. 

മികച്ച ഒരു നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സജീവ സാന്നിധ്യവുമാണ്.

Content Highlights: Vishnupriya Actress Wedding Pictures