തീയേറ്ററുകളിൽ മികച്ച പ്രദർന വിജയം നേടിയ ചിത്രമാണ് സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിച്ച അയ്യപ്പനും കോശിയും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ വിഷ്ണു വിശാൽ.

അയ്യപ്പനും കോശിയും നേരിന്‍റെയും സത്യസന്ധതയുടെയും ഉദാഹരണമാണെന്ന് വിഷ്ണു ട്വിറ്ററിൽ കുറിച്ചു.  പൃഥ്വിരാജിനെ പരാമർശിച്ചാണ് വിഷ്ണുവിന്റെ ട്വീറ്റ്. ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വി മടങ്ങിവരുമെന്ന് തനിക്കുറപ്പുണ്ടെന്നും വിഷ്ണു ട്വിറ്ററില്‍ കുറിച്ചു. 

''ഹായ് പൃഥ്വിരാജ് സര്‍..
അയ്യപ്പനും കോശിയും നേരിന്‍റെയും സത്യസന്ധതയുടെയും ഉദാഹരണമാണ്. 
താങ്കളോടും ടീമിനോടും സ്നേഹം..
ഇപ്പോഴെവിടെയാണോ ഉള്ളത് അവിടെനിന്ന് താങ്കള്‍ മടങ്ങി വരുമെന്ന് എനിക്കുറപ്പുണ്ട്. 
ആരാധകനെന്ന നിലയിലും അഭ്യുദയകാംഷി എന്ന നിലയിലും
ദൈവം അനുഗ്രഹിക്കട്ടെ...''

Vishnu

വിഷ്ണുവിന് പൃഥ്വി മറുപടിയും നൽകിയിട്ടുണ്ട്. വിഷ്ണുവിന് നന്ദി പറഞ്ഞ താരം രാക്ഷസൻ സിനിമ ഇഷ്ടപ്പെട്ടെന്നും ഇനിയും നല്ല ചിത്രങ്ങൾ വിഷ്ണുവിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും കുറിച്ചു

ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലാണ് പൃഥ്വിരാജ് ഇപ്പോള്‍. 

Content Highlights : Vishnu Vishl tweets about Ayyappanum Koshiyum Movie Prithviraj Biju Menon Sachy