ജ്വാല ഗുട്ടയും വിഷ്ണു വിശാലും വിവാഹിതരായി; ചിത്രങ്ങള്‍


രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങൾ| Photo: https:||www.instagram.com|p|CN9_ZThp1x8|

ടന്‍ വിഷ്ണു വിശാലും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. രണ്ടുവര്‍ഷത്തിലേറെ നീണ്ട പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. രാക്ഷസന്‍ തീയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.



ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുകൂടിയായ ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ജ്വാലയുടെ ഭര്‍ത്താവ്. 2011 ല്‍ ഇവര്‍ വിവാഹമോചിതരായി.

Content Highlights: vishnu vishal ties knot with jwala gutta wedding photos marriage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented