2018 തന്നെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണെന്ന് നടന്‍ വിഷ്ണു വിശാല്‍. വിഷ്ണു വിശാല്‍ നായകനായെത്തിയ രാക്ഷസന്‍ 2018 ലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായിരുന്നു. രാം കുമാറായിരുന്നു സംവിധായകൻ. വിജയാഘോഷങ്ങള്‍ക്കൊടുവില്‍ താന്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയും വിഷ്ണു പങ്കുവച്ചിരുന്നു. 2018 ന്റെ അവസാനത്തില്‍ വികാരാധീനനായി ആരാധകർക്കായി ഒരു സന്ദേശം പങ്കുവച്ചിരിക്കുകയാണ് വിഷ്ണു വിശാൽ.

'2018 എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ ഒരു വര്‍ഷമായിരുന്നു. രാക്ഷസന്റെ വിജയം വളരെ മനോഹരമായ ഒരു സമ്മാനമായിരുന്നു. സില്‍ക്കുവാര്‍പട്ടി സിങ്കം എന്ന ഒരു സിനിമയും എന്നെ തേടിയെത്തി. ഒരുപാട് പേര്‍ എന്നെ ചതിച്ചു. യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്ന് അറിയാന്‍ സാധിച്ചു. വ്യക്തിജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു. ഇനി 2019 വരുന്നു'- വിഷ്ണു ട്വീറ്റ് ചെയ്തു.

വിവാഹമോചിതനാവുന്നുവെന്ന വാര്‍ത്ത വിഷ്ണു തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. താനും ഭാര്യ രജനിയുമായി ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണെന്നും നിയമപരമായി വേര്‍പിരിഞ്ഞുവെന്നും വിഷ്ണു ട്വീറ്റ് ചെയ്തു.

Content Highlights: vishnu vishal emotional tweet about 2018 ratsasan review Ram Kumar divorce