രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിശാൽ തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. രാക്ഷസന്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.  

വിവാഹമോചിതനായതിന് ശേഷം വിഷ്ണുവിനെക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടി അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.അതിന് പിന്നാലെ ബാഡ്മിന്റണ്‍ താരം ജ്വാല ​ഗുട്ടയുമായി പ്രണയത്തിലാണെന്നും വാർത്തകൾ വന്നു. ഇപ്പോൾ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് വിഷ്ണു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു മനസ് തുറന്നത്. 

" സത്യം പറഞ്ഞാൽ എന്റെ  ഹൃദയത്തിൽ ഇപ്പോൾ പ്രണയത്തിന് സ്ഥാനമില്ല .. എന്നെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് വിവാഹമായിരുന്നു. ആ അധ്യായം അടഞ്ഞു . . എന്റേത്  പ്രണയവിവാഹമായിരുന്നു. 11 വർഷം ഞങ്ങൾ ഒന്നിച്ചുണ്ടായി. ആ നിമിഷങ്ങൾ മറക്കാൻ എളുപ്പമല്ല. 

പക്ഷെ ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.  ..എല്ലാം പങ്കുവയ്ക്കാൻ ഒരാൾ ജീവിതത്തിൽ തീർച്ചയായും വേണം .  വിവാഹമോചനത്തിന് ശേഷമാണ് ഞാൻ ജ്വാലയെ കണ്ടുമുട്ടുന്നതും ഒപ്പം സമയം ചിലവഴിക്കുന്നതും.  അവൾ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളിൽ എനിക്ക് ഇഷ്ടമുള്ള സം​ഗതിയും. ജ്വാലയും ജീവിതത്തിൽ വേർപിരിയലിലൂടെ കടന്നു പോയ ആളാണ് .. ഞങ്ങൾ സംസാരിച്ചു, പരസ്പരം മനസിലാക്കി. എല്ലാം നന്നായി. 

ആദ്യമായി പ്രണയത്തിലാവുന്ന പതിനെട്ടുകാരന്റെ മനസല്ല ഇന്ന് എനിക്ക് .35 വയസായി ഇന്ന്. പക്വതയുള്ള വ്യക്തിയായി, പ്രാക്ടിക്കലായി. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് നോക്കാം 

സത്യം അറിയാതെ ഒരാളുടെ ജീവിതത്തെ പറ്റി മറ്റുള്ളവർ പലതും പറഞ്ഞു നടക്കുന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്. ജ്വാലയോ ഞാനോ ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താൽ പല ​ഗോസിപ്പുകളായി. . ചിലർ പറഞ്ഞു ജ്വാലയുമായുള്ള ബന്ധം കാരണമാണ് ഞാൻ വിവാഹമോചിതനായതെന്ന്, ചിലർ പറഞ്ഞു  രാക്ഷസൻ ചെയ്ത സമയത്ത് ഞാൻ അമല പോളുമായി പ്രണയത്തിലായിരുന്നു എന്ന് . എനിക്കവരോട് എന്റെ വിവാഹമോചനത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്താനാകില്ല. അത് തീർത്തും  വ്യക്തിപരമാണ്." വിഷ്ണു പറയുന്നു

Content Courtesy : Indiatoday.in

Content Highlights ; Vishnu Vishal About Seperation Relationship with Jwala Gutta, Gossips With Amala Paul