വിഷ്ണു വിശാൽ | ഫോട്ടോ: www.facebook.com/TheVishnuVishal
സോഷ്യല്‍ മീഡിയാ പോസ്റ്റുകളുടെ പേരില്‍ ചലച്ചിത്രമേഖലയിലെ പലരും പുലിവാലുപിടിക്കാറുണ്ട്. പിന്നീട് പോസ്റ്റ് പിന്‍വലിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഇവര്‍ ചെയ്യാറ്. അങ്ങനെയൊരു അവസ്ഥയിലാണ് തമിഴ്‌നടന്‍ വിഷ്ണു വിശാല്‍. രണ്ട് ദിവസം മുമ്പ് ചെയ്ത ട്വീറ്റ് താന്‍ പോലും വിചാരിക്കാത്ത അര്‍ത്ഥ തലങ്ങളിലേക്ക് പോകുന്നത് കണ്ട താരം അന്നുതന്നെ ട്വീറ്റ് പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ട്വീറ്റില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിഷ്ണു.
'ഞാന്‍ പല തവണ ശ്രമിച്ചു. വീണ്ടും പരാജയപ്പെട്ടു. വീണ്ടും പഠിച്ചു. എന്നാല്‍ ഇതിനുമുമ്പുള്ളത് പരാജയമായിരുന്നില്ല. എന്റെ തെറ്റുമായിരുന്നില്ല. വിശ്വാസവഞ്ചനയായിരുന്നു അത്' എന്നായിരുന്നു വിഷ്ണുവിന്റെ ട്വീറ്റ്. ജീവിതപാഠങ്ങള്‍ എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം അദ്ദേഹം നല്‍കിയിരുന്നു. വളരെ കുറഞ്ഞസമയം കൊണ്ടാണ് ട്വീറ്റ് വൈറലായത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ടയാണ് വിഷ്ണു വിശാലിന്റെ ഭാര്യ. വിഷ്ണുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. താരത്തിന്റെ രണ്ടാം വിവാഹവും പരാജയത്തിലേക്കാണെന്നും ജ്വാലാ ഗുട്ടയുമായി അദ്ദേഹം പിരിയാനൊരുങ്ങുന്നു എന്ന തരത്തിലായിരുന്നു പ്രചരിച്ച വാര്‍ത്ത.

ട്വീറ്റിന്റെ വ്യാഖ്യാനങ്ങള്‍ ഉദ്ദേശിക്കാത്ത തലത്തിലേക്കെത്തിയപ്പോള്‍ പഴയ പോസ്റ്റ് പിന്‍വലിച്ച് വിശദീകരണ പോസ്റ്റുമായി വിഷ്ണു വിശാല്‍ വീണ്ടുമെത്തി. പഴയ ട്വീറ്റ് ഭീകരമായ രീതിയിലാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അത് ജോലി സംബന്ധമായ ഒരു കാര്യത്തേക്കുറിച്ചാണ്, വ്യക്തിപരമായ ഒന്നിനേക്കുറിച്ചല്ല. വിശ്വാസമാണ് ഒരാള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം. അതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ സ്വയം കുറ്റപ്പെടുത്തുകയാണ് പതിവ്. ഇതുമാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. വിഷ്ണു വിശാല്‍ എഴുതി.
2021-ലാണ് വിഷ്ണുവും ജ്വാലാ ഗുട്ടയും വിവാഹിതരാവുന്നത്. നിലവില്‍ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലാണ് വിഷ്ണു അഭിനയിക്കുന്നത്. വിക്രാന്താണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍. രജിനികാന്ത് സസ്‌പെന്‍സ് നിറഞ്ഞ കാമിയോ വേഷത്തില്‍ ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: vishnu vishal about controversial tweet, vishnu vishal new tweet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..