വിഷ്ണുവിന്റെ ഈ വിജയം എന്റെ കണ്ണ് നനയിക്കുന്നു; വൈകാരിക കുറിപ്പുമായി ബിബിന്‍ ജോര്‍ജ് 


വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്ജ്| Photo NM Pradeep

വിഷ്ണു ഉണ്ണികൃഷ്ണന്‍ ജോണി ആന്റണി കൂട്ടുക്കെട്ടില്‍ തീയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുന്ന വി .സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസിനെ കുറിച്ച് വൈകാരിക കുറിപ്പുമായി നടനും വിഷ്ണുവിന്റെ അടുത്ത സുഹൃത്തുമായ ബിബിന്‍ ജോര്‍ജ്. തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവില്‍ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോള്‍ ഞാന്‍ ഞങ്ങളുടെ പഴയ കാലം ഓര്‍ത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങള്‍ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂര്‍വ്വ കാലം ഓര്‍ത്ത് പോയി. സബാഷ് ചന്ദ്രബോസില്‍ നായകന്‍ വിഷ്ണുവാണെങ്കിലും തന്നെത്തേടിയും അഭിനന്ദനങ്ങള്‍ വരുന്നത് തങ്ങളുടെ കലര്‍പ്പില്ലാത്ത സൗഹൃദം കൊണ്ടാണെന്ന് ബിബിന്‍ പറയുന്നു.

ബിബിന്റെ കുറിപ്പ്

ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ അല്പം കണ്ണ് നനയുന്നുണ്ട് എനിയ്ക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിയ്ക്കല്‍ കൂടി കണ്ടു. വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേര്‍ന്ന് ഒരു നെടുമങ്ങാടന്‍ ഗ്രാമത്തിലായിരുന്നു കുറേ നേരം. തീയറ്ററില്‍ ആളുകള്‍ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്. തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവില്‍ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോള്‍ ഞാന്‍ ഞങ്ങളുടെ പഴയ കാലം ഓര്‍ത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങള്‍ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂര്‍വ്വ കാലം ഓര്‍ത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാന്‍ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോള്‍ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ ? ആ സൈക്കിളില്‍ ഇനിയും ഞങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.

വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകള്‍. എന്ത് കൊണ്ടായിരിയ്ക്കും അത് ആലോചിച്ചപ്പോള്‍ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലര്‍പ്പിലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങള്‍. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ ചന്ദ്രബോസിന്റെ കാള്‍ വരികയാണ്. അഭിനന്ദനങ്ങള്‍ ഷെയര്‍ ചെയ്യാനാണ്.

Content Highlights: Vishnu Unnikrishnan, sabash chandrabose, Film success, positive reviews, Bibin George reacts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented