വിഷ്ണു ഉണ്ണികൃഷ്ണനെ നായനാക്കി സുജിത് ലാൽ സംവിധാനം ചെയ്യുന്ന 'രണ്ടി'ന്റെ പൂജ നടന്നു. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രമാണ് 'രണ്ട്'. ഹെവൻലി മൂവീസിന്റെ ഓഫീസിൽ വെച്ചാണ് പൂജ ചടങ്ങുകൾ നടന്നത്.

പ്രജീവ് സത്യവ്രതന്റെ അമ്മ പ്രകാശിനിയാണ് ആദ്യദീപം കൊളുത്തിയത്. പ്രകാശിനി, പ്രജീവ് സത്യവ്രതൻ , മിനി പ്രജീവ്, റിച്ചാർഡ് ജോൺ സത്യവ്രതൻ , സുജിത് ലാൽ (സംവിധായകൻ), ബിനുലാൽ ഉണ്ണി (തിരക്കഥാകൃത്ത് ) , സതീഷ് മണക്കാട് (ഫിനാൻസ് കൺട്രോളർ), സണ്ണി തഴുത്തല (പ്രൊഡക്ഷൻ കോ - ഓർഡിനേറ്റർ), സിബിചന്ദ്രൻ , ഐശ്വര്യ രാജേന്ദ്രൻ , ദിലീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ബിനുലാൽ ഉണ്ണിയുടേതാണ് ചിത്രത്തിന്റെ കഥ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകുന്നു.അന്ന രേഷ്മരാജൻ, ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു

Content Highlights : Vishnu Unnikrishnan New Movie Randu movie pooja sujith lal