വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന രണ്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. സുജിത് ലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ രചന ബിനുലാൽ ഉണ്ണിയുടേതാണ്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകുന്നു.  രജീഷ വിജയൻ നായികയായെത്തിയ ഫൈനൽസിന് ശേഷം ഹെവൻലി മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമിക്കുന്നത്.

അന്ന രേഷ്മരാജൻ, ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

ബാനർ - ഹെവൻലി മൂവീസ്, നിർമ്മാണം - പ്രജീവ് സത്യവ്രതൻ , സംവിധാനം - സുജിത് ലാൽ , കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം - അനീഷ്ലാൽ ആർ എസ് , എഡിറ്റിംഗ് -മനോജ് കണ്ണോത്ത്, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - എം ജയചന്ദ്രൻ , പ്രൊ.. കൺട്രോളർ - ജയശീലൻ സദാനന്ദൻ , ചമയം - പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, കോസ്റ്റ്യും - അരുൺ മനോഹർ, ത്രിൽസ് - മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് - ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്, സ്റ്റിൽസ് - അജി മസ്കറ്റ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Content Highlights : Vishnu Unnikrishnan New Movie Randu First look poster directed by sujith lal