'ശലമോൻ' പോസ്റ്റർ | photo: facebook/shalamon
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിന് പത്മനാഭന് സംവിധാനം ചെയ്യുന്ന 'ശലമോന്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. ഇഫാര്‍ മീഡിയ - റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന് വേണ്ടി നോബിള്‍ ജോസ് ആണ് നിര്‍മിക്കുന്നത്.
ദിലീഷ് പോത്തന്, സുധി കോപ്പ, കിച്ചു ടെല്ലസ്, അല്‍ത്താഫ് സലിം, ആദില്‍ ഇബ്രാഹിം, വിശാഖ് നായര്‍, സമ്പത്ത് റാം, ബിറ്റോ ഡേവിസ്, പൗളി വത്സന്, സൗമ്യ മേനോന്, അഞ്ജലി നായര്‍, ബോബന് സാമൂവല്‍, സോഹന്‍ സീനുലാല്‍, ബിനോയ് നമ്പാല, സൂരജ് പോപ്സ്, പരീക്കുട്ടി, അന്‍സല്‍ പള്ളുരുത്തി എന്നിവരും ചിത്രത്തിലുണ്ട്.
ചെല്ലാനത്തെ ഒരു കുടുംബത്തിലെ മൂന്ന് ചേട്ടന്മാരുടെയും അവരുടെ അനുജന് ശലമോന്റെയും മമ്മിയുടെയും കഥ പറയുന്ന ചിത്രമാണ് 'ശലമോന്'. ചെല്ലാനത്തിന് പുറത്തുള്ള ജീവിതം തേടിപ്പോകുന്ന ശലമോന്റെ യാത്രയും തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മാറ്റങ്ങളുമാണ് ചിത്രത്തിലുള്ളതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ബി.കെ. ഹരിനാരായണന്, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഗോകുല്‍ ഹര്‍ഷനാണ്. വിനീത് ശ്രീനിവാസന്, സൂരജ് സന്തോഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആനന്ദ് മധുസൂദനനാണ് പശ്ചാത്തല സംഗിതം.
പ്രൊഡക്ഷന്‍ കണ്ട്രോളര് -വിനോദ് മംഗലത്ത്, എഡിറ്റിങ് -റിയാസ് കെ. ബദര്‍, ആര്‍ട്ട് -സജീഷ് താമരശ്ശേരി, മേക്കപ്പ് -മനു മോഹന്‍, കോസ്റ്റൂം -ആരതി ഗോപാല്‍, ചീഫ് അസ്സോസിയേറ്റ് -അനീവ് സുകുമാര്‍.
'കൃഷ്ണന്‍കുട്ടി പണിതുടങ്ങി' എന്ന ചിത്രത്തിന് ശേഷം പെപ്പര്‍കോണ്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് വിഷ്ണു ഉണ്ണികൃഷ്ണന് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സുജിത് ജെ. നായര്‍, ഷാജി എന്നിവര്‍ കോ പ്രൊഡ്യുസര്മാരാണ്. ബാദുഷ എന്‍.എം ആണ് എക്സികുട്ടിവ് പ്രൊഡ്യുസര്‍.
സംഘട്ടനം -റണ്‍ രവി, സൗണ്ട് ഡിസൈന്‍ -ഡാന്‍ ജോസ്, കളറിങ് -ലിജു പ്രഭാകര്‍, സ്റ്റില്‍സ് -അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈന്‍സ് -ആര്‍ട്ടോകാര്‍പസ്, പി.ആര്.ഒ -മഞ്ജു ഗോപിനാഥ്. കൊടുങ്ങല്ലൂരും എറണാകുളത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്് പൂര്‍ത്തിയാക്കിയത്. ഡ്രീം ബിഗ് ഫിലംസ് ചിത്രം വിതരണത്തിനെത്തിക്കും.
Content Highlights: vishnu unnikrishnan movie shalamon teaser released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..