വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന "രണ്ട് " -ന്റെ പൂജയും സ്വിച്ചോണും ഏറ്റുമാനൂരിൽ നടന്നു. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് നിർമ്മിക്കുന്നത്.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്.

അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , രാജേഷ് ശർമ്മ, മുസ്തഫ, സ്വരാജ് ഗ്രാമിക, ബാബു അന്നൂർ, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോൽ, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു ....

ബാനർ - ഹെവൻലി മൂവീസ്, നിർമ്മാണം പ്രജീവ് സത്യവ്രതൻ , സംവിധാനം - സുജിത്ത് ലാൽ , കഥ, തിരക്കഥ, സംഭാഷണം - ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം - അനീഷ് ലാൽ ആർ എസ് , എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം - ബിജിപാൽ, പ്രൊ: കൺട്രോളർ ജയശീലൻ സദാനന്ദൻ , ചമയം - പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം - അരുൺ മനോഹർ, ത്രിൽസ് - മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് - ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ - സതീഷ് മണക്കാട്, സ്റ്റിൽസ് - അജി മസ്ക്കറ്റ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

Content Highlights : Vishnu Unnikrishnan Movie Randu Pooja Anna Reshma Rajan